ഖരഗ്പുർ ഐഐടിയിൽ എൽഎൽബി, എൽഎൽഎം പ്രോഗ്രാമുകളിലേക്ക് 20 വരെ അപേക്ഷിക്കാം


ഖരഗ്പുർ ഐഐടിയിൽ മൂന്നു വർഷ എൽഎൽബി (ഓണേഴ്‌സ്) ഇൻ ഇന്റലക്‌ച്വൽ പ്രോപ്പർട്ടി റൈറ്റ്സ്, വിവിധ സ്പെഷലൈസേഷനുകളിലുള്ള എൽഎൽഎം പ്രോഗ്രാമുകളിലേക്ക് 20 വരെ അപേക്ഷിക്കാം. ഐഐടിയിലെ രാജീവ് ഗാന്ധി സ്കൂൾ ഓഫ് ഇന്റലക്ച്വൽ പ്രോപ്പർട്ടി ലോ ആണു പ്രോഗ്രാമുകൾ നടത്തുന്നത്.
എൽഎൽബി (ഓണേഴ്‌സ്): എൻജിനീയറിങ്, ടെക്‌നോളജി, മെഡിസിൻ എന്നിവയിലെ ഫസ്‌റ്റ് ക്ലാസ് ബിരുദം / സയൻസിലെയോ ഫാർമസിയിലെയോ ഫസ്‌റ്റ് ക്ലാസ് പിജി / മേൽസൂചിപ്പിച്ചവയോടൊപ്പമുള്ള ഫസ്‌റ്റ് ക്ലാസ് എംബിഎ ഇവയിലൊന്ന്. കൊമേഴ്സ്, ആർട്സ് ബിരുദധാരികളെ പരിഗണിക്കില്ല. എൻട്രൻസിൽ ഇംഗ്ലിഷ്, യുക്‌തിചിന്ത, ഫിസിക്‌സ്, കെമിസ്‌ട്രി, ബയോളജി, നിയമ അഭിരുചി എന്നിവ സംബന്ധിച്ച ചോദ്യങ്ങൾ വരും.എൽഎൽഎം: 5 വർഷത്തെ എൽഎൽബി / ബിഎൽ ഫസ്റ്റ് ക്ലാസിൽ, അഥവാ ഹ്യുമാനിറ്റീസ്, സയൻസ് ബിരുദ ശേഷം 3 വർഷത്തെ എൽഎൽബി / ബിഎൽ ഫസ്റ്റ് ക്ലാസിൽ. എൽഎൽഎം എൻട്രൻസ് ചോദ്യങ്ങൾ എൽഎൽബി സിലബസ് ആധാരമാക്കിയായിരിക്കും. കംപ്യൂട്ടർ ഉപയോഗിച്ചുള്ള എൻട്രൻസ് ടെസ്റ്റ് മേയ് 8നു ബെംഗളൂരു, മുംബൈ, ഡൽഹി, കൊൽക്കത്ത എന്നിവിടങ്ങളിൽ നടക്കും. എൻട്രൻസിന് 70 %, ഇന്റർവ്യൂവിന് 30 % വീതം വെയ്റ്റ് നൽകിയാകും സിലക്‌ഷൻ. വിശദവിവരങ്ങൾക്ക് സന്ദർശിക്കുക www.iitkgp.ac.in/law


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)
Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
0001510002