ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി ഉന്നത വിദ്യഭ്യാസ മേഖലയില്‍ ഓണ്‍ലൈന്‍ കോഴ്സുകള്‍ ആരംഭിക്കുന്നു

വിദ്യാഭ്യാസ രംഗത്ത് 30 വര്‍ഷത്തെ പാരമ്പര്യമുള്ള അന്താരാഷ്ട്ര നിലവാരമുള്ള ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി ഉന്നത വിദ്യഭ്യാസ മേഖലയില്‍ ഓണ്‍ലൈന്‍ കോഴ്സുകള്‍ ആരംഭിക്കുന്നു. കോമേഴ്സ്, മാനേജ്മെന്റ് സ്റ്റഡീസ്, ഐടി, ഹുമാനിറ്റീസ് വിഷയങ്ങളില്‍ തുടങ്ങുന്ന ബിരുദ– ബിരുദാനന്തര ഓണ്‍ലൈന്‍ കോഴ്സുകള്‍ യുജിസി അംഗീകരിച്ചിട്ടുള്ളതാണ്. കോവിഡും സാങ്കേതിക വിദ്യയുടെ പുരോഗതിയും വിദ്യാഭ്യാസ മേഖലയെ അടിമുടി മാറ്റിക്കഴിഞ്ഞിട്ടുണ്ട്. ഇതു വിദ്യാഭ്യാസ മേഖലയ്ക്ക് വെല്ലുവിളിയുയര്‍ത്തുന്നതോടൊപ്പം മികച്ച സാധ്യതകള്‍ കൂടിയാണ് തുറന്നുതന്നിട്ടുള്ളതെന്ന് ജെയിന്‍ യൂണീവേഴ്സിറ്റി ചാൻസലര്‍ ഡോ. ചെന്‍രാജ് റോയ്ചന്ദ് പറഞ്ഞു. വിദ്യാഭ്യാസ മേഖലയില്‍ ഇത്തരത്തിലുള്ള മാറ്റങ്ങള്‍ സര്‍വകലാശാലകള്‍ അവലംബിക്കുക വഴി കൂടുതല്‍ വിദ്യാർഥികളിലേയ്ക്ക്് ലോകനിലവാരത്തിലുള്ള കോഴ്സുകളെത്തിക്കാന്‍ കഴിയും. ഉന്നത കോഴ്സുകളില്‍ തൊഴില്‍ മേഖല ആവശ്യപ്പെടുന്ന തരത്തില്‍ ആഗോള നിലവാരത്തിലുള്ള പ്രോഗ്രാമുകള്‍ നല്‍കാന്‍ ജെയിന്‍ യുണിവേഴ്സിറ്റിയ്ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആഗോള നിലവാരത്തിലുള്ള വിദ്യാർഥികള്‍ക്കായി തയാറാക്കുന്ന പ്രോഗ്രാമുകളുടെ മാതൃകയിലാണ് പ്രസ്തുത കോഴ്സുകളുടെ സിലബസും രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. വ്യവസായ-വാണിജ്യ മേഖല ആവശ്യപ്പെടുന്ന തരത്തിലുള്ള കരിക്കുലവും നൂതന സാങ്കേതിക വിദ്യയും അനുസരിച്ചുള്ള ഓണ്‍ലൈന്‍ കോഴ്സുകള്‍ നിരവധി തൊഴിലവസരങ്ങളുണ്ടാക്കുന്നതോടൊപ്പം ആഗോളതലത്തില്‍ വിവിധ മേഖലകളിലെ നാളത്തെ വിദഗ്ധരെ വാര്‍ത്തെടുക്കാനും സാധിക്കുമെന്ന് ഡോ. ചെന്‍രാജ് റോയ്ചന്ദ് പറഞ്ഞു. എസിസിഎ - യുകെ, സിഐഎംഎ - യുകെ, സിഐഎം - യുകെ, സിഐഐഎസ് - യുകെ, ഐഒഎ - യുകെ, സിഎംഎ - യുഎസ്, സിപിഎ - യുഎസ്എ തുടങ്ങിയ പ്രമുഖ ആഗോള പ്രൊഫഷണല്‍ ഏജന്‍സികളുമായി ചേര്‍ന്ന് ഓണ്‍ലൈന്‍ ബിരുദ കോഴ്‌സുകള്‍ ആരംഭിക്കുന്ന ഇന്ത്യയിലെ ആദ്യ യൂണിവേഴ്‌സിറ്റിയാണ് ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി. കോഴ്സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ചില പേപ്പറുകള്‍ ഒഴിവാക്കി നല്‍കുകയോ മേല്‍പ്പറഞ്ഞ പ്രൊഫഷണല്‍ ഏജന്‍സികളില്‍ അംഗത്വം നേടാനും അവസരം ഉണ്ടാകും.

കൂടുതല്‍ വിവരങ്ങള്‍ക്ക് https://online.jainuniversity.ac.in/ സന്ദര്‍ശിക്കുക.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)
Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
0001510021