ഐ.ഐ.എസ്.ടി പ്രവേശനം: കൂടുതൽ അറിയാം


ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിലെ (ഐ.ഐ. എസ്.ടി) പ്രവേശനം തേടുന്നവർ ജെ.ഇ. ഇ. അഡ്വാൻസ്ഡിൽ യോഗ്യത നേടുന്നതിനൊപ്പം ഐ.ഐ.എസ്.ടി. ബിരുദതല പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുമ്പോൾ അപേക്ഷിക്കുകയും വേണം. ഐ.ഐ.എസ്.ടി.യിലേക്ക് അപേക്ഷിക്കുന്നവരുടെ ജെ.ഇ.ഇ. അഡ്വാൻസ്ഡ് റാങ്ക്/മാർക്ക് പരിഗണിച്ച് റാങ്ക് പട്ടിക തയ്യാറാക്കിയാണ് പ്രവേശനം. ജെ.ഇ.ഇ. അഡ്വാൻസ്ഡ് യോഗ്യത നിർണയിക്കുന്നത് പ്രസ്തുതപരീക്ഷയിലെ രണ്ടു പേപ്പറിലെയും ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾക്കു ലഭിച്ച മാർക്കും പരീക്ഷയിൽ രണ്ടുപേപ്പറിനും കൂടി ലഭിച്ച മൊത്തം മാർക്കും പരിഗണിച്ചാണ്. ജനറൽ വിഭാഗക്കാർക്ക് 2020-ൽ ഇത് യഥാക്രമം അഞ്ചുശതമാനം, 17.5 ശതമാനം എന്നിങ്ങനെയായിരുന്നു (കോവിഡ് സാഹചര്യത്തിൽ കട്ട് ഓഫിൽ ഇളവു നൽകിയിരുന്നു). 2020-ലെ ഐ.ഐ.എസ്.ടി. ഇൻഫർമേഷൻ ബ്രോഷർ പ്രകാരം ഇത് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയിൽ ഓരോന്നിലും അഞ്ചുശതമാനം വീതവും പരീക്ഷയിലെ രണ്ടു പേപ്പറിനും കൂടി മൊത്തം 20 ശതമാനവും മാർക്കുമായിരുന്നു.ഇ.ഡബ്ല്യു.എസ്./ഒ.ബി.സി., എൻ.സി.എൽ. വിഭാഗക്കാർക്ക് ഇത് യഥാക്രമം 4.5/18 ശതമാനം ആയിരുന്നു. പട്ടിക/ഭിന്നശേഷിക്കാർക്ക് 2.5/10 ശതമാനവും മതിയായിരുന്നു. എന്നാൽ, പ്രവേശനം നേടാൻ മെച്ചപ്പെട്ട സ്കോർ വേണം. 2020 പ്രവേശനത്തിൽ ജനറൽ വിഭാഗത്തിൽ വിവിധ കോഴ്സുകളിൽ അവസാനമായി പ്രവേശനം ലഭിച്ചവരുടെ ജെ.ഇ.ഇ. അഡ്വാൻസ്ഡ് മാർക്ക് ശതമാനം ഇപ്രകാരമായിരുന്നു. ഏറോസ്പേസ് എൻജിനിയറിങ് -29.8 ശതമാനം, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ -28.28 ശതമാനം, ബി.ടെക്.+എം.എസ്./എം. ടെക് -28.79 ശതമാനം. 2019-ൽ ഇത് യഥാക്രമം 34.14/34.14/35.22 ശതമാനം എന്നിങ്ങനെയായിരുന്നു.ജെ.ഇ.ഇ. അഡ്വാൻസ്ഡ്, ഐ.ഐ.എസ്.ടി. എന്നിവയുടെ 2021-ലെ പ്രോസ്പക്ടസ്/ബ്രോഷർ വരുമ്പോൾ ഈ വർഷത്തെ പ്രവേശന വ്യവസ്ഥകൾ അറിയാം.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)
Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
0001509936