ബെംഗളൂരു ജവാഹർലാൽ നെഹ്രു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ച് പോസ്റ്റ് ഗ്രാജ്വേറ്റ്, പിഎച്ച്.ഡി. (ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി. ഉൾപ്പെടെ) പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ബെംഗളൂരു ജവാഹർലാൽ നെഹ്രു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ച് പോസ്റ്റ് ഗ്രാജ്വേറ്റ്, പിഎച്ച്.ഡി. (ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി. ഉൾപ്പെടെ) പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
എം.എസ്സി: മെറ്റീരിയൽസ് കെമിസ്ട്രിയിലോ കെമിക്കൽ ബയോളജിയിലോ സ്പെഷ്യലൈസ് ചെയ്യാവുന്ന എം.എസ്സി. കെമിസ്ട്രി പ്രോഗ്രാമിലേക്ക് കെമിസ്ട്രി ഒരു മേജർ വിഷയമായി 55 ശതമാനം മാർക്കോടെ സയൻസിലെ ഏതെങ്കിലും ബ്രാഞ്ചിൽ ബിരുദമെടുത്തവർ, ഈ വർഷം ഫൈനൽ പരീക്ഷ എഴുതുന്നവർ എന്നിവർക്ക് അപേക്ഷിക്കാം.ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി. പ്രോഗ്രാം മെറ്റീരിയൽ സയൻസ്, കെമിക്കൽ സയൻസ്, ബയോളജിക്കൽ സയൻസ് മേഖലകളിലുണ്ട്. https://www.jncasr-admissions.in ഗവേഷണം: കെമിസ്ട്രി ആൻഡ് ഫിസിക്സ് ഓഫ് മെറ്റീരിയൽസ്, എൻജിനിയറിങ് മെക്കാനിക്സ്, ന്യൂ കെമിസ്ട്രി, തിയററ്റിക്കൽ സയൻസസ്, ഇവല്യൂഷണറി ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജി, ന്യൂറോസയൻസ്, മോളിക്യുളാർ ബയോളജി ആൻഡ് ജനറ്റിക്സ് എന്നീ യൂണിറ്റുകളിലായാണ് സയൻസ്, എൻജിനിയറിങ് മേഖലയിലെ പിഎച്ച്.ഡി/എം.എസ്. (എൻജിനിയറിങ്)/എം.എസ്. (റിസർച്ച്) പ്രോഗ്രാമുകൾ ഉള്ളത്. അപേക്ഷിക്കുന്നവർക്ക് യൂണിറ്റിന് ബാധകമായതിനനുസരിച്ച് എം.എസ്സി., ബി.ഇ., ബി.ടെക്., എം.ഇ., എം.ടെക്., ബി.വി.എസ്സി., എം.വി.എസ്സി., എം.ബി.ബി.എസ്., എം.ഡി. എന്നിവയിലൊന്ന് 50 ശതമാനം മാർക്കോടെ ഉണ്ടായിരിക്കണം. 2021 ഓഗസ്റ്റ് രണ്ടിന് സാധുതയുള്ള ഗേറ്റ്, ജസ്റ്റ്, ജിപാറ്റ്, യു.ജി.സി./സി.എസ്.ഐ.ആർ-നെറ്റ്-ജെ.ആർ.എഫ്., ഐ.സി.എം.ആർ./സി.ബി.ടി./ഇൻസ്പെയർ-ജെ.ആർ.എഫ്., എന്നിവയിലൊരു യോഗ്യതയും വേണം.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)
Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
0001509984