ഇസ്രയേല്‍ ഗവണ്‍മെന്റ് സ്‌കോളര്‍ഷിപ്പ്



ഇസ്രയേല്‍ കൗണ്‍സില്‍ ഫോര്‍ ഹയര്‍ എജ്യുക്കേഷന്റെ അംഗീകാരമുള്ള സര്‍വകലാശാലകളില്‍ ഗവേഷണം/സ്‌പെഷ്യലൈസേഷന്‍ ചെയ്യാന്‍ അവസരമൊരുക്കുന്ന എട്ടുമാസം ദൈര്‍ഘ്യമുള്ള രണ്ടു സ്‌കോളര്‍ഷിപ്പുകള്‍ക്ക് ഭാരത സര്‍ക്കാര്‍ വിദ്യാഭ്യാസ മന്ത്രാലയം/വിദ്യാഭ്യാസ വകുപ്പ് അപേക്ഷ ക്ഷണിച്ചു. കംപാരറ്റീവ് സ്റ്റഡി ഓഫ് റിലീജിയന്‍സ്, മിഡില്‍ ഈസ്റ്റ് സ്റ്റഡീസ്, ഹെര്‍ബ്രൂ ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍, ഹിസ്റ്ററി ഓഫ് ദി ജ്യൂവിഷ് പീപ്പിള്‍, അഗ്രിക്കള്‍ച്ചര്‍, ബയോളജി, ബയോടെക്‌നോളജി, ഇക്കണോമിക്‌സ്, ബിസിനസ് മാനേജ്‌മെന്റ്, മാസ് കമ്യൂണിക്കേഷന്‍, എന്‍വയോണ്‍മെന്റ് സ്റ്റഡീസ്, കെമിസ്ട്രി എന്നീ മേഖലകളിലാണ് അവസരമുള്ളത്. ബന്ധപ്പെട്ട മേഖലയില്‍ ബിരുദമുള്ള 1.10.2021ന് 35 വയസ്സില്‍ താഴെ പ്രായമുള്ള ഇസ്രയേല്‍ സൂപ്പര്‍വൈസറുടെ/സര്‍വകലാശാലയുടെ ലെറ്റര്‍ ഓഫ് അക്‌സപ്റ്റന്‍സ് ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഹെര്‍ബ്രൂ പഠനത്തിനായി രണ്ടു ഹ്രസ്വകാല (സമ്മര്‍ സ്‌കൂള്‍) അവസരങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. വിശദമായ വിജ്ഞാപനം https://www.education.gov.in/scholarships ല്‍ ലഭിക്കും. അപേക്ഷ http://proposal.sakshat.ac.in/scholarship വഴി മാര്‍ച്ച് 29 രാത്രി 11.59 വരെ നല്‍കാം. ഹാര്‍ഡ് കോപ്പി അനുബന്ധരേഖകള്‍ സഹിതം മാര്‍ച്ച് 30-നുള്ളില്‍ വിജ്ഞാപനത്തിലുള്ള വിലാസത്തില്‍ ലഭിക്കണം.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)




Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
0001509968