ടിസ് നാഷണല്‍ എന്‍ട്രന്‍സ് ടെസ്റ്റ് ഫലം പ്രസിദ്ധീകരിച്ച് ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ്.


ടിസ് നാഷണല്‍ എന്‍ട്രന്‍സ് ടെസ്റ്റ് ഫലം പ്രസിദ്ധീകരിച്ച് ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ്. പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ക്ക് tiss.edu എന്ന വെബ്‌സൈറ്റ് വഴി ഫലം പരിശോധിക്കാം. ഫെബ്രുവരി 20-ന് നടത്തിയ പരീക്ഷയുടെ ഫലമാണിപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിജയിച്ച വിദ്യാര്‍ഥികള്‍ ടിസ് പ്രോഗ്രാം ആപ്റ്റിറ്റിയൂഡ് ടെസ്റ്റിനും പേഴ്‌സണല്‍ ഇന്റര്‍വ്യുവിനും ഹാജരാകണം. ഇതിന്റെ കൂടി അടിസ്ഥാനത്തിലാകും അന്തിമഫലം പ്രഖ്യാപിക്കുക. ഏതെങ്കിലും വിഷയത്തില്‍ ബാച്ചിലര്‍ ബിരുദമുള്ളവര്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹത. അവസാന വര്‍ഷ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. യോഗ്യതാമാനദണ്ഡങ്ങള്‍ തൃപ്തിപ്പെടുത്താത്ത വിദ്യാര്‍ഥികളുടെ പ്രവേശം റദ്ദ് ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)
Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
0001509872