ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ജിപ്മര്‍) ബി.എസ്സി. നഴ്‌സിങ് ബി.എസ്സി. അലൈഡ് ഹെല്‍ത്ത് സയന്‍സസ് പ്രോഗ്രാമുകളിലെ പ്രവേശനം (നീറ്റ് -യു.ജി) അടിസ്ഥാനമാക്കിയിരിക്കും.


ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ജിപ്മര്‍) പുതുച്ചേരി 2021-22 ലെ ബി.എസ്സി. നഴ്‌സിങ് ബി.എസ്സി. അലൈഡ് ഹെല്‍ത്ത് സയന്‍സസ് പ്രോഗ്രാമുകളിലെ പ്രവേശനം എന്‍.ടി.എ. നടത്തുന്ന നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് -അണ്ടര്‍ ഗ്രാജ്വേറ്റ് (നീറ്റ് -യു.ജി) 2021 അടിസ്ഥാനമാക്കിയിരിക്കും.
ജിപ്മര്‍ ഇതിലേക്ക് പ്രത്യേകം പ്രവേശനപരീക്ഷ നടത്തുന്നതല്ല. ജിപ്മറിലെ ഈ പ്രോഗ്രാമുകളില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ നീറ്റ് -യു.ജി.ക്ക് യഥാസമയം അപേക്ഷിക്കുകയും (https://ntaneet.nic.in), ജിപ്മര്‍ അപേക്ഷ വിളിക്കുമ്പോള്‍ https://jipmer.edu.in/ വഴി അപേക്ഷിക്കണം
ബി. എസ്സി. നഴ്‌സിങ് പ്രോഗ്രാം കൂടാതെ അനസ്‌തേഷ്യാ ടെക്‌നോളജി, കാര്‍ഡിയാക് ലബോറട്ടറി ടെക്‌നോളജി, ഡയാലിസിസ് ടെക്‌നോളജി, മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി (എം.എല്‍.ടി.), മെഡിക്കല്‍ ടെക്‌നോളജി-റേഡിയോ ഡയഗ്‌നോസിസ്, ന്യൂറോ ടെക്‌നോളജി, ന്യൂക്ലിയര്‍ മെഡിസിന്‍ ടെക്‌നോളജി, പെര്‍ഫ്യൂഷന്‍ ടെക്‌നോളജി, റേഡിയോ തെറാപ്പി ടെക്‌നോളജി, ഒപ്‌റ്റോമെട്രി, എം.എല്‍.ടി. ഇന്‍ ബ്ലഡ് ബാങ്കിങ് എന്നീ ബി.എസ്സി. അലൈഡ് ഹെല്‍ത്ത് സയന്‍സ് പ്രോഗ്രാമുകളുമാണ് 2020-ല്‍ ജിപ്മറില്‍ ലഭ്യമായിരുന്നത്.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)
Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
0001509908