കേന്ദ്രസർക്കാർ സ്ഥാപനമായ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻഷ്യൽ മാനേജ്മെന്റ് ( എൻഐഎഫ്എം ) 2 വർഷ ‘പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ മാനേജ്മെന്റ് (ഫിനാൻസ്)’ പ്രോഗ്രാം പ്രവേശനത്തിന് മേയ് 31 വരെ അപേക്ഷിക്കാം


കേന്ദ്രസർക്കാർ സ്ഥാപനമായ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻഷ്യൽ മാനേജ്മെന്റ് ( എൻഐഎഫ്എം ) 2 വർഷ ‘പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ മാനേജ്മെന്റ് (ഫിനാൻസ്)’ പ്രോഗ്രാം പ്രവേശനത്തിന് മേയ് 31 വരെ അപേക്ഷിക്കാം. മുഖ്യമായും കേന്ദ്ര/സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർക്കുള്ള പ്രോഗ്രാമാണെങ്കിലും മറ്റുള്ളവർക്കും പ്രവേശനമുണ്ട്. കുറഞ്ഞത് 50% മാർക്കോടെ ബിരുദം. സിഎ, സിഎസ്, സിഡബ്ല്യുഎ, സിഎഫ്എ, ബിടെക് തുടങ്ങിയ പ്രഫഷനൽ യോഗ്യതകളുള്ളവർക്കു മുൻഗണന. CAT, XAT, CMAT, MAT, GMAT ഇവയൊന്നിൽ 2 വർഷത്തിലേറെ പഴക്കമില്ലാത്ത സ്കോറും വേണം. സർക്കാർ/പൊതുമേഖലാ ഉദ്യോഗസ്ഥർക്ക് ഈ സ്കോർ നിർബന്ധമല്ല. 30 വയസ്സു കവിയരുത്. സർക്കാരുദ്യോഗസ്ഥന്മാർക്കു 45 വരെയാകാം. ഫൈനൽ ഇയർ വിദ്യാർഥികളെയും പരിഗണിക്കും. 2 വർഷത്തേക്ക് നികുതിയടക്കം 10 ലക്ഷം രൂപ ഫീസ് നൽകണം. ഇതു 4 ഗഡുക്കളായി അടയ്ക്കാം. കേന്ദ്ര/സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരുടെ ഫീസ് കേന്ദ്രസർക്കാർ നൽകും. 1000 രൂപ അപേക്ഷാഫീയടച്ച് നിർദിഷ്ട ഫോർമാറ്റിൽ തയാറാക്കിയ അപേക്ഷ രേഖകൾ സഹിതം ഇൻസ്റ്റിറ്റ്യൂട്ടിലെത്തിക്കണം. ഇ–മെയിലായും അയയ്ക്കണം. വെബ്സൈറ്റ് : www.ajnifm.ac.in.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)
Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
0001509945