ഈ മാസം 10 നു പ്ലസ് ടു ലെവൽ ഒന്നാം ഘട്ട പൊതുപരീക്ഷ


ഈ മാസം 10 നു നടക്കുന്ന പ്ലസ് ടു ലെവൽ ഒന്നാം ഘട്ട പൊതുപരീക്ഷയ്ക്കു പിഎസ്‌സി തയാറാക്കിയിരിക്കുന്നത് 1,725 പരീക്ഷാകേന്ദ്രങ്ങൾ. എല്ലാ ജില്ലകളിലും പരീക്ഷാകേന്ദ്രമുണ്ട്. 4,01,238 ലക്ഷം പേരാണ് ഈ ഘട്ടത്തിൽ പരീക്ഷ എഴുതുക. ഏറ്റവും കൂടുതൽ പരീക്ഷാകേന്ദ്രം തിരുവനന്തപുരം ജില്ലയിലാണ്–282. ഇവിടെ 65,000 പേർ പരീക്ഷ എഴുതും. കുറവ് വയനാട്ടിൽ–40. ഇവിടെ 10,000 പേരാണു പരീക്ഷ എഴുതുക. ഹാൾ ടിക്കറ്റ് പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുണ്ട്. ഹാൾ ടിക്കറ്റിനൊപ്പം ഒറിജിനൽ തിരിച്ചറിയൽ രേഖ ഹാജരാക്കിയാലേ പരീക്ഷ എഴുതാൻ അനുവദിക്കൂ. ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെയാണു പരീക്ഷ. 1.30 നു ശേഷം എത്തുന്നവരെ പരീക്ഷ എഴുതാൻ അനുവദിക്കില്ല. രണ്ടാം ഘട്ട പൊതുപരീക്ഷ ഈ മാസം 18 നാണ്.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)




Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
0001510029