സി.ബി.എസ്.ഇയുടെ ഇ-പരീക്ഷ പോര്‍ട്ടല്‍


മേയില്‍ പരീക്ഷയെഴുതാനിരിക്കുന്ന പത്ത്, പന്ത്രണ്ട് ക്ലാസ്സ് വിദ്യാര്‍ഥികള്‍ക്ക് സഹായവുമായി സി.ബി.എസ്.ഇയുടെ ഇ-പരീക്ഷ പോര്‍ട്ടല്‍. പരീക്ഷാതീയതി, പ്രാക്ടിക്കല്‍ പരീക്ഷകള്‍, പരീക്ഷാ കേന്ദ്രം തുടങ്ങിയ വിവരങ്ങള്‍, പരാതി പരിഹാരം എന്നിങ്ങനെ വിദ്യാര്‍ഥികളുടെ എന്താവശ്യത്തിനും ഈ പോര്‍ട്ടല്‍ പ്രയോജനപ്പെടുത്താം.വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുത്താവുന്ന പോര്‍ട്ടലാണിത്. cbse.gov.in/newsite എന്ന ലിങ്ക് വഴി പോര്‍ട്ടലിലെത്താം. സ്‌കൂളിന്റെ അഫിലിയേഷന്‍ നമ്പര്‍/ റോള്‍ നമ്പര്‍ എന്നിവ നല്‍കിയാണ് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യേണ്ടത്. എഴുത്ത്/പ്രാക്ടിക്കല്‍ പരീക്ഷാ കേന്ദ്രം മാറ്റുക, ഇന്റേണല്‍ ഗ്രേഡുകള്‍, പ്രാക്ടിക്കല്‍ പരീക്ഷാ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യുക, പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികളുടെ റോള്‍ നമ്പര്‍ തിരിച്ചുള്ള പട്ടിക, 12-ാം ക്ലാസ്സ് പ്രാക്ടിക്കല്‍ പരീക്ഷയുടെ മാര്‍ക്ക് സമര്‍പ്പിക്കാനുള്ള കോളം തുടങ്ങി വിവിധ വിഭാഗങ്ങള്‍ പുതിയ പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതുവഴി വിദ്യാര്‍ഥികള്‍ക്ക് നേരിട്ട് തങ്ങളുടെ ഇന്റേണ്‍ല്‍, പ്രാക്ടിക്കല്‍ പരീക്ഷയുടെ മാര്‍ക്കുകളറിയാം. മേയ് നാലിനാണ് സി.ബി.എസ്.ഇ 10, 12 ക്ലാസ്സ് പരീക്ഷകളാരംഭിക്കുക. 10-ാം ക്ലാസ്സ് പരീക്ഷ ജൂണ്‍ ഏഴിനും 12-ാം ക്ലാസ്സ് പരീക്ഷ ജൂണ്‍ 11-നും അവസാനിക്കും.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)
Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
0001509897