ബോണ്‍ യൂണിവേഴ്‌സിറ്റിയില്‍ ഡോക്ടറല്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം


ഏഷ്യന്‍, ആഫ്രിക്കന്‍, തെക്കേ അമേരിക്കന്‍ രാജ്യങ്ങളിലെ ഗവേഷകര്‍ക്ക് നല്‍കുന്ന അര്‍ഗലാന്‍ഡര്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. മൂന്നുമാസം മുതല്‍ ഒരു വര്‍ഷത്തേക്കാണ് സ്‌കോളര്‍ഷിപ്പ്. ട്രാവല്‍ അലവന്‍സും മാസ സ്‌കോളര്‍ഷിപ്പുമായി 1500 യൂറോ (ഏകദേശം 1,33,000 രൂപ), അനുഗമിക്കുന്ന കുടുംബാംഗങ്ങള്‍ക്ക് അധിക ഫണ്ടിങ് (250 മുതല്‍ 300 യൂറോ വരെ), മാസം 300 യൂറോ വരെയുള്ള റിസര്‍ച്ച് എക്‌സ്പന്‍സ് അലവന്‍സ് തുടങ്ങിയവ ഫണ്ടിങ്ങില്‍ ഉള്‍പ്പെടും. അപേക്ഷകര്‍ സ്‌കോളര്‍ഷിപ്പ് കാലയളവിനു ശേഷം സ്വന്തം രാജ്യത്തുതന്നെ ഗവേഷണം പൂര്‍ത്തിയാക്കണം. 2022 ജനുവരി മുതല്‍ ജൂലായ് വരെയുള്ള കാലയളവിലെ ഫണ്ടിങ്ങിനായി പരിഗണിക്കപ്പെടാനുള്ള അപേക്ഷ മേയ് 31 വരെ നല്‍കാം. https://www.uni-bonn.de/international/ ലെ സ്‌കോളര്‍ഷിപ്പ് ലിങ്ക് വഴിയാണ് അപേക്ഷിക്കേണ്ടത്.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)




Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
0001679265