ബിസിനസ് അനലിറ്റിക്സ് ദ്വിവത്സര പിജി ഡിപ്ലോമ പ്രോഗ്രാം പ്രവേശനത്തിന് 20 വരെ അപേക്ഷ സമർപ്പിക്കാം.


ഐഐടി ഖരഗ്പുർ, ഐഐഎം കൊൽക്കത്ത, ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് കൊൽക്കത്ത എന്നിവ സഹകരിച്ചു നടത്തുന്ന ബിസിനസ് അനലിറ്റിക്സ് ദ്വിവത്സര പിജി ഡിപ്ലോമ പ്രോഗ്രാം പ്രവേശനത്തിന് 20 വരെ www.iimcal.ac.in എന്ന സൈറ്റിൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. അപേക്ഷാഫീ 2500 രൂപ. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 1250 രൂപ. മൂന്നിടത്തും അതതു സ്ഥാപനത്തിലെ മികവനുസരിച്ചുള്ള വിഷയങ്ങളിൽ ക്ലാസുകളുണ്ട്. 60% മാർക്ക് അഥവാ 6.5 ഗ്രേഡ് പോയിന്റ് ആവറേജ് എങ്കിലും നേടി, ഏതെങ്കിലും വിഷയത്തിൽ 4 വർഷ ബാച്‌ലർ ബിരുദം അഥവാ മാസ്റ്റർ ബിരുദം ഉള്ളവർക്കും ഫൈനൽ ഇയർ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ബികോമും 60% മാർക്കോടെ സിഎയും ഉണ്ടെങ്കിലും മതി. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 55% അഥവാ 6.0 ആവറേജ്. ക്യാംപസിൽ പാർക്കണം. കേന്ദ്രമാനദണ്ഡപ്രകാരം സംവരണമുണ്ട്. തിരുവനന്തപുരം, കൊച്ചി,‌ കോയമ്പത്തൂർ, ചെന്നൈ, ബെംഗളൂരു അടക്കം 42 കേന്ദ്രങ്ങളിൽ മേയ് 9ന് കംപ്യൂട്ടർ ഉപയോഗിച്ചുള്ള 3–മണിക്കൂർ എൻട്രൻസ് പരീക്ഷ. ഇതിൽ മികവുള്ളവർ ഇന്റർവ്യൂവിൽ പങ്കെടുക്കണം. എഴുത്തുപരീക്ഷ, ഇന്റർവ്യൂ, 12ലെ മാർക്ക്, സേവനപരിചയം എന്നിവയ്ക്ക് യഥാക്രമം 45/ 40/ 8/ 7 വെയ്റ്റ് നൽകിയാണ് റാങ്കിങ്. കൂടുതൽ വിവരങ്ങൾ സൈറ്റിൽ. PGDBA office, Indian Institute of Management Calcutta, 700104; ഫോൺ: 033-7121201, pgdba@iimcal.ac.in.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)
Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
0001679235