ബി.എസ് സി നഴ്സിങ് പ്രവേശന പരീക്ഷ മാറ്റിവെച്ച് ഇന്ത്യൻ ആർമി


കോവിഡ് രോഗവ്യാപനം കൂടിവരുന്ന സാഹചര്യത്തിൽ ഏപ്രിൽ അവസാന വാരം നടത്താൻ നിശ്ചയിച്ചിരുന്ന ബി.എസ് സി നഴ്സിങ് പ്രവേശന പരീക്ഷ മാറ്റിവെച്ച് ഇന്ത്യൻ ആർമി. '2021-ലെ ബി.എസ്.സി നഴ്സിങ് കോഴ്സിലെ വിദ്യാർഥികളെ തിരഞ്ഞെടുക്കുന്നതിനായി ഏപ്രിൽ അവസാന വാരം നടത്താൻ നിശ്ചയിച്ചിരുന്ന പ്രവേശന പരീക്ഷ നിലവിലെ സാഹചര്യത്തിൽ മാറ്റിവെച്ചു. പുതുക്കിയ പരീക്ഷാതീയതികൾ പിന്നീട് പ്രഖ്യാപിക്കും-' ഇന്ത്യൻ ആർമി പ്രസ്താവനയിൽ അറിയിച്ചു. ഇതോടൊപ്പം ഏപ്രിൽ 25-ന് നടത്താൻ നിശ്ചയിച്ചിരുന്ന കോമൺ എൻട്രൻസ് എക്സാമും മാറ്റിവെച്ചു. ഇന്ത്യൻ ആർമിക്ക് പുറമേ എസ്.എസ്.സി, യു.പി.എസ്.സി തുടങ്ങിയ റിക്രൂട്ട്മെന്റ് ഏജൻസികളും റിക്രൂട്ട്മെന്റ് നടപടികൾ നിർത്തിവെച്ചിരിക്കുകയാണ്.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)




Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
0001679230