അധ്യാപകരുടെ നിയമനത്തിനുള്ള യോഗ്യതാ നിർണയ പരീക്ഷക്ക് (SET: സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) മേയ് 5 വരെ ഓൺലൈൻ റജിസ്ട്രേഷൻ നടത്താം.


കേരളത്തിലെ ഹയർ സെക്കൻഡറി അധ്യാപകരുടെയും വിഎച്ച്എസ്ഇയിലെ നോൺ–വൊക്കേഷനൽ അധ്യാപകരുടെയും നിയമനത്തിനുള്ള യോഗ്യതാ നിർണയ പരീക്ഷ (SET: സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) 14 ജില്ലാ കേന്ദ്രങ്ങളിലും ജൂലൈയിൽ നടത്തും. തീയതി പിന്നീട് അറിയിക്കും. മേയ് 5 വരെ ഓൺലൈൻ റജിസ്ട്രേഷൻ നടത്താം. സർക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി ആണു പരീക്ഷ നടത്തുന്നത്. ഫോൺ: 0471 2560311. ഇ–മെയിൽ: edp.lbs@kerala.gov.in വെബ്: www.lbscentre.kerala.gov.in അപേക്ഷാഫീസ് 1000 രൂപ. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 500 രൂപ. ഇത് ഓൺലൈനായി അടയ്ക്കണം.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)




Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
0001509919