കോവിഡ്-19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജെ.ഇ.ഇ മെയിൻ മേയ് സെഷൻ പരീക്ഷ മാറ്റിവെച്ചു


കോവിഡ്-19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജെ.ഇ.ഇ മെയിൻ മേയ് സെഷൻ പരീക്ഷ മാറ്റിവെച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ). മേയ് 24 മുതൽ 28 വരെ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷയാണ് മാറ്റിവെച്ചിരിക്കുന്നത്. 'കോവിഡ്-19 രോഗബാധ വർധിക്കുന്ന നിലവിലെ സാഹചര്യത്തിൽ വിദ്യാർഥികളുടെ സുരക്ഷയെക്കരുതി ജെ.ഇ.ഇ മെയിൻ പരീക്ഷ മാറ്റിവെക്കുന്നു. പരീക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങളറിയാൻ വിദ്യാർഥികൾ എൻ.ടി.എ. ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കണം'- കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേശ് പൊഖ്റിയാൽ ട്വിറ്ററിലൂടെ അറിയിച്ചു. കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ ജെ.ഇ.ഇ. മെയിൻ ഏപ്രിൽ സെഷൻ പരീക്ഷയും എൻ.ടി.എ. മാറ്റിവെച്ചിരുന്നു. ഈ വർഷം മുതലാണ് വർഷത്തിൽ നാലു തവണയായി ജെ.ഇ.ഇ. മെയിൻ പരീക്ഷ നടത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. ആറ് ലക്ഷത്തോളം വിദ്യാർഥികളാണ് ജനുവരിയിലും ഫെബ്രുവരിയിലും നടന്ന ആദ്യ രണ്ട് സെഷൻ പരീക്ഷകളെഴുതിയത്.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)




Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
0001679216