ജോയിന്റ് ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെന്റ് അഡ്മിഷൻ ടെസ്റ്റിന് അപേക്ഷിക്കാനുള്ള തീയതി നീട്ടി


ജോയിന്റ് ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെന്റ് അഡ്മിഷൻ ടെസ്റ്റിന് (ജിപ്മാറ്റ്) അപേക്ഷിക്കാനുള്ള തീയതി നീട്ടി നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ). മേയ് 31 വരെയാണ് തീയതി നീട്ടിയിരിക്കുന്നത്. കോവിഡ്-19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീയതി നീട്ടാനുള്ള എൻ.ടി.എ തീരുമാനം. ജമ്മു, ബോധ്ഗയ ഐ.ഐ.എമ്മുകളിലെ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെന്റ് കോഴ്സിലെ പ്രവേശനത്തിനായി നടത്തുന്ന പരീക്ഷയാണിത്. പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തിട്ടില്ലാത്ത വിദ്യാർഥികൾക്ക് jipmat.nta.ac.in/ www.nta.ac.in എന്നീ വെബ്സൈറ്റുകൾ വഴി അപേക്ഷിക്കാം. ഓൺലൈനായാണ് പരീക്ഷാഫീസടയ്ക്കേണ്ടത്.ജൂൺ 10 വരെ അപേക്ഷയിൽ തിരുത്തലുകൾ വരുത്താം. ജൂൺ 20-നാണ് ജിപ്മാറ്റ് പരീക്ഷ നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. രണ്ടര മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷ ഇംഗ്ലീഷിലായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)




Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
0001679218