9 മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികളുടെ മാനസിക, സാമൂഹിക ക്ഷേമം ഉറപ്പാക്കുന്നതിനായി സിബിഎസ്ഇ പുതിയ ആപ്പ് അവതരിപ്പിക്കുന്നു.


കോവിഡ് കാലത്ത് 9 മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികളുടെ മാനസിക, സാമൂഹിക ക്ഷേമം ഉറപ്പാക്കുന്നതിനായി സിബിഎസ്ഇ പുതിയ ആപ്പ് അവതരിപ്പിക്കുന്നു. മെയ് 10ന് ആരംഭിച്ച സിബിഎസ്ഇ വാർഷിക കൗൺസിലിങ് പ്രോഗ്രാമിന്റെ ഭാഗമാണ് CBSE Dost for Life എന്ന ആപ്പ്. കൗൺസിലിങ് സെഷനുകൾ, വിദഗ്ധരുമായി ആശയവിനിമയം ചെയ്യുന്നതിനുള്ള സ്ലോട്ടുകൾ, പ്ലസ് ടു വിനു ശേഷമുള്ള കോഴ്സുകളെ കുറിച്ചുള്ള മാർഗ്ഗനിർദ്ദേശം, മാനസിക ആരോഗ്യത്തിനുള്ള നിർദ്ദേശങ്ങൾ, കൊറോണ ഗൈഡ്, റാപ്പ് ഗാനങ്ങൾ എന്നിവയെല്ലാം അടങ്ങുന്നതാണ് ആപ്പ്. തിങ്കൾ,ബുധൻ,വെള്ളി എന്നിങ്ങനെ ആഴ്ചയിൽ മൂന്നുദിവസം പരിശീലനം ലഭിച്ച കൗൺസിലർമാരും പ്രിൻസിപ്പൽമാരും നടത്തുന്ന തൽസമയ കൗൺസിലിങ് സെഷനുകളിൽ ലോകമെമ്പാടും നിന്നുള്ള വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും പങ്കെടുക്കാം.9.30-1.30, 1.30-5.30 എന്നിങ്ങനെ വിവിധ സമയങ്ങളിൽ ഉള്ള സ്ലോട്ടുകളും തിരഞ്ഞെടുക്കാവുന്നതാണ്. ഗൂഗിൾ പ്ലേ സ്റ്റോറിൽ ആപ്പ് ലഭ്യമാണ്. .cbse.nic. in എന്ന ഔദ്യോഗിക വെബ്സൈറ്റിലും യൂട്യൂബ് ചാനലിലും അവ ലഭ്യമാണ്.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)




Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
0001679323