ഡാറ്റാ സയൻസ് ആൻഡ് അനലിറ്റിക്സിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയ്ക്ക് അപേക്ഷ ക്ഷണിച്ച് കണ്ണൂർ സർവകലാശാല


കേരളത്തിൽ ആദ്യമായി ഡാറ്റാ സയൻസ് ആൻഡ് അനലിറ്റിക്സിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയ്ക്ക് അപേക്ഷ ക്ഷണിച്ച് കണ്ണൂർ സർവകലാശാല. സർവകലാശാലയ്ക്ക് കീഴിലുള്ള സ്കൂൾ ഓഫ് ഇൻഫർമേഷൻ സയൻസ് ആൻഡ് ടെക്നോളജിയാണ് കോഴ്സ് നടത്തുന്നത്. ആകെ 25 സീറ്റുകളാണുള്ളത്. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാകും വിദ്യാർഥികളുടെ തിരഞ്ഞെടുപ്പ്. വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ് സൗകര്യവും സർവകലാശാല ഒരുക്കുന്നുണ്ട്. www.kannuruniversity.ac.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. മേയ് 28 വരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)




Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
0001679315