കുണ്ടറ ഐഎഫ്‌ടികെയിൽ 4 വർഷ ബി–ഡിസ് (ബാച്‌ലർ ഓഫ് ഡിസൈൻ) പ്രവേശനത്തിന് ജൂൺ 15 വരെ അപേക്ഷിക്കാം.


ശ്രേഷ്‌ഠസ്‌ഥാപനം ‘നാഷനൽ ഇൻസ്‌റ്റിറ്റ്യട്ട് ഓഫ് ഫാഷൻ ടെക്‌നോളജി’യുമായി കൈകോർത്ത് കേരളസർക്കാർ ആരംഭിച്ച കുണ്ടറ ഐഎഫ്‌ടികെയിൽ 4 വർഷ ബി–ഡിസ് (ബാച്‌ലർ ഓഫ് ഡിസൈൻ) പ്രവേശനത്തിന് ജൂൺ 15 വരെ അപേക്ഷിക്കാം. കേരള സർവകലാശാലയുടേതാണു ബിരുദം. കോഴ്സിന് എഐസിടിഇ അംഗീകാരമുണ്ട്. ആകെ 60 സീറ്റ്. സംവരണമുണ്ട്. 50% എങ്കിലും മാർക്കോടെ പ്ലസ്‌ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. സിലക്‌ഷന്റെ ഭാഗമായി അഭിരുചിപരീക്ഷ നടത്തും. ഇതിൽ ജനറൽ എബിലിറ്റി (ക്വാണ്ടിറ്റേറ്റീവ് / അനലിറ്റിക്കൽ / കമ്യൂണിക്കേഷൻ എബിലിറ്റി, ഇംഗ്ലിഷ് ആശയഗ്രഹണം, വിശകലനശേഷി, പൊതുവിജ്ഞാനം), സർഗശേഷി (നിരീക്ഷണപാടവം, പുതുചിന്ത, രൂപകൽപനാ വൈഭവം) എന്നിവയിൽ നിന്ന് ചോദ്യങ്ങളുണ്ട്. അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. അപേക്ഷാഫീ 1500 രൂപ. വിവരങ്ങൾ: 0474-2547775;iftk.govt@gmail.com; www.iftk.ac.in


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)
Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
0002080265