കേരള എൻജിനീയറിങ് / ഫാർമസി എൻട്രൻസ്


കേരള എൻജിനീയറിങ്/ ഫാർമസി എൻട്രൻസ് പരീക്ഷ നടക്കുന്ന ജൂലൈ 24 ലേക്ക് ഇനി 2 മാസം മാത്രം.നിലവിലുള്ള രീതിയനുസരിച്ച്, ബിഫാം പ്രവേശനം ആഗ്രഹിക്കുന്നവർ ഫിസിക്സ് – കെമിസ്ട്രി പേപ്പർ മാത്രം എഴുതിയാൽ മതി. എംബിബിഎസ്, ബിഡിഎസ്, ആയുർവേദം, ഹോമിയോപ്പതി, യൂനാനി, ബിഎസ്‌സി അഗ്രികൾചർ, വെറ്ററിനറി സയൻസ് & ആനിമൽ ഹസ്ബൻട്രി, ഫിഷറീസ്, ഫോറസ്‌ട്രി കോഴ്സുകളിലെ പ്രവേശനം ദേശീയ പരീക്ഷയായ ‘നീറ്റി’ലെ റാങ്ക് നോക്കിയാണെങ്കിലും എൻജിനീയറിങ്ങുകാരോടൊപ്പം നിർദിഷ്ട തീയതിക്കകം കേരള എൻട്രൻസ് കമ്മിഷണർക്ക് ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്.ആർക്കിടെക്‌ചർ ബിരുദപ്രവേശനത്തിന് കേരള എൻട്രൻസ് പരീക്ഷ എഴുതേണ്ടതില്ല. എങ്കിലും അവരും നിർദിഷ്ട തീയതിക്കകം എൻട്രൻസ് കമ്മിഷണർക്ക് അപേക്ഷ സമർപ്പിക്കണം. അതായത് എൻജി, ഫാർമസി, ആർക്കിടെക്‌ചർ, മെഡിക്കൽ, അഗ്രികൾചർ കൈവഴിക്കെല്ലാം പൊതുവായി ഒറ്റ അപേക്ഷ എന്ന രീതിയാണു തുടർന്നുവരുന്നത്. വിശദാംശങ്ങൾ പ്രോസ്പെക്ടസ് പ്രസിദ്ധപ്പെടുത്തുന്നതോടെ വ്യക്തമാകും. വിവരങ്ങൾക്ക് ബന്ധപ്പെട്ട വെബ്സൈറ്റുകൾ നോക്കാം: കേരള എൻട്രൻസ്: www.cee-kerala.org / www.cee.kerala.gov.in ജെഇഇ മെയിൻ: https://jeemain.nta.nic.in നാറ്റ: www.nata.in


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)




Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
0001679205