ഫസ്റ്റ്ബെൽ 2.0 ‍ക്ലാസുകൾ നാളെ മുതൽ; പ്ലസ്ടു ക്ലാസുകൾ 7ന് തുടങ്ങും


കൈറ്റ് വിക്ടേഴ്സ് വഴിയുള്ള ഡിജിറ്റൽ ക്ലാസുകൾക്കു പുറമേ അധ്യാപക‍ർക്കും കുട്ടികൾക്കും നേരിട്ടു സംവദിക്കാൻ അവസരം നൽകുന്ന ഓൺലൈൻ പ്ലാറ്റ്ഫോം ജൂലൈ മുതൽ തുടങ്ങും. പുതിയ അധ്യയന വർഷത്തിന്റെ ഭാഗമായി കൈറ്റ് വിക്ടേഴ്സ് ചാനലിൽ 'ഫസ്റ്റ്ബെൽ 2.0’ ‍ക്ലാസുകൾ നാളെ തുടങ്ങും. ഒന്നു മുതൽ 10 വരെ ക്ലാസുകളുടെ ട്രയൽ സംപ്രേഷണം 2 മുതൽ തുടങ്ങും. പ്ലസ്ടു ക്ലാസുകൾ 7നു തുടങ്ങും. ആദ്യ രണ്ടാഴ്ച ട്രയൽ അടിസ്ഥാനത്തിലാവും ക്ലാസുകൾ. മുഴുവൻ കുട്ടികൾക്കും ക്ലാസുകൾ കാണാൻ അവസരമുണ്ടെന്ന് ഈ കാലയളവിൽ അതത് അധ്യാപകർ ഉറപ്പാക്കണം.പ്രവേശനോത്സവ പരിപാടികൾ നാളെ രാവിലെ 8നു തുടങ്ങും. മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട്, മഞ്‍‍ജു വാരിയർ തുടങ്ങിയ സിനിമാതാരങ്ങൾ കുട്ടികൾക്ക് ആശംസകളുമായെത്തും. 10.30ന് അങ്കണവാടി കുട്ടികൾക്കുള്ള കിളിക്കൊഞ്ചൽ ക്ലാസുകൾ ആരംഭിക്കും.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)




Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
0001679254