കീം പ്രവേശന നടപടികള്‍


കേരളത്തിലെ പ്രവേശന പരീക്ഷ കമ്മിഷണർ നടത്തുന്ന 2021-'22-ലെ വിവിധ പ്രൊഫഷണൽ കോഴ്സുകളിലെ പ്രവേശനത്തിന് www.cee.kerala.gov.in വഴി ജൂൺ 21 വരെ അപേക്ഷിക്കാം.

ഒ.എം.ആർ. അധിഷ്ഠിത പരീക്ഷ. ചോദ്യങ്ങൾ ഒബ്ജക്ടീവ് ടൈപ്പ്, മൾട്ടിപ്പിൾ ചോയ്സ് രീതിയിൽ. ഏറ്റവും അനുയോജ്യമായ ഉത്തരം തിരഞ്ഞെടുത്ത് രേഖപ്പെടുത്തണം. ഓരോ ശരിയുത്തരത്തിനും നാലുമാർക്ക്, ഓരോ തെറ്റ് ഉത്തരത്തിനും ഒരു മാർക്ക് കുറയ്ക്കും. പ്രൊഫഷണൽ കോഴ്സ് പ്രവേശനത്തിന് പൗരത്വം, നേറ്റിവിറ്റി, വിദ്യാഭ്യാസം, പ്രായം എന്നിവ സംബന്ധിച്ച യോഗ്യതാ വ്യവസ്ഥകൾ തൃപ്തിപ്പെടുത്തണം. ഇന്ത്യക്കാരനാകണം. ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒ.സി. ഐ.) പേഴ്സൺസ് ഓഫ് ഇന്ത്യൻ ഒറിജിൻ (പി.ഐ.ഒ.) വിഭാഗക്കാർക്കും അപേക്ഷിക്കാം. ഒ.സി.ഐ./പി.ഐ.ഒ. വിഭാഗക്കാർക്ക് സംവരണ ആനുകൂലം ലഭിക്കില്ല. അപേക്ഷകരെ, നേറ്റിവിറ്റി യോഗ്യതയുടെ അടിസ്ഥാനത്തിൽ കേരളീയൻ, കേരളീയേതരൻ I, കേരളീയേതരൻ II എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി പരിഗണിക്കും. അപേക്ഷാർഥിയോ അപേക്ഷാർഥിയുടെ അച്ഛനോ, അമ്മയോ കേരളത്തിലാണ് ജനിച്ചതെങ്കിൽ, അപേക്ഷാർഥിയെ, 'കേരളീയൻ' ആയി പരിഗണിക്കും. കേരളീയർക്കേ സാമുദായിക/വിശേഷാൽ/ഭിന്നശേഷി സംവരണങ്ങൾ, ഏതെങ്കിലും ഫീസിളവുകൾ, എന്നിവ കിട്ടുകയുള്ളൂ. കേരള കാഡറിലുള്ള കേരളീയരല്ലാത്ത, അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥരുടെ മക്കളെ കേരളീയരായി പരിഗണിക്കും. പക്ഷേ, സംവരണ ആനുകൂല്യങ്ങൾ, ഫീസിളവ് എന്നിവയ്ക്ക് അർഹതയില്ല.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)
Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
0002080262