ഹോസ്‌പിറ്റാലിറ്റി അ‍ഡ്മിനിസ്ട്രേഷൻ എംഎസ്‌സിയ്ക്ക് ജൂൺ 30 വരെ അപേക്ഷിക്കാം


ഹോസ്പിറ്റാലിറ്റി & ഹോട്ടൽ അഡ്മിനിസ്ട്രേഷൻ ബിഎസ്‌സി അഥവാ ഹോട്ടൽ മാനേജ്മെന്റ് ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. ഒക്ടോബർ 31ന് അകം ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കാവുന്ന അവസാനവർഷക്കാരെയും പരിഗണിക്കും. സീറ്റു സംവരണമുണ്ട്. www.nchm.nic.in അഥവാ www.thims.gov.in എന്ന സൈറ്റിൽ ഓൺലൈനായി ജൂൺ 30ന് അകം അപേക്ഷിക്കണം. അതിലെ കൺഫർമേഷൻ ഷീറ്റിന്റെ പ്രിന്റ്, അപേക്ഷാഫീ ഓൺലൈനായടച്ചതിന്റെ രസീത് അഥവാ ബാങ്ക് ഡ്രാഫ്റ്റ് എന്നിവ നിർദേശാനുസരണം ജൂലൈ 5ന് അകം National Council for Hotel Management & Catering Technology, A-34, Sector-62, Noida -201309 എന്ന വിലാസത്തിലെത്തിക്കണം. അപേക്ഷാഫീസ് 900 രൂപ, പട്ടിക, ഭിന്നശേഷി വിഭാഗക്കാർ 450 രൂപ; സാമ്പത്തികപിന്നാക്കം 700 രൂപ. ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, പൊതുവിജ്ഞാനം, ജനറൽ ഇംഗ്ലിഷ്, ഗണിതവാസന എന്നിവയിൽ നിന്ന് 100 ഒബ്ജക്ടീവ് ചോദ്യങ്ങളുള്ള ഓഫ്‌ ലൈൻ / ഓൺ ലൈൻ എൻട്രൻസ് ടെസ്റ്റ്‌വഴിയാണ് സിലക്‌ഷൻ.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)
Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
0002080327