ഹോസ്പിറ്റാലിറ്റി അഡ്മിനിസ്ട്രേഷൻ എംഎസ്സി; ജൂൺ 30 വരെ അപേക്ഷിക്കാം
ഹോസ്പിറ്റാലിറ്റി & ഹോട്ടൽ അഡ്മിനിസ്ട്രേഷൻ ബിഎസ്സി അഥവാ ഹോട്ടൽ മാനേജ്മെന്റ് ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. ഒക്ടോബർ 31ന് അകം ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കാവുന്ന അവസാനവർഷക്കാരെയും പരിഗണിക്കും. സീറ്റു സംവരണമുണ്ട്. www.nchm.nic.in അഥവാ www.thims.gov.in എന്ന സൈറ്റിൽ ഓൺലൈനായി ജൂൺ 30ന് അകം അപേക്ഷിക്കണം. നാഷനൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റും ഇഗ്നോയും സഹകരിച്ചു നടത്തുന്ന 2 വർഷ പ്രോഗ്രാം. ഹോട്ടൽ മാനേജ്മെന്റ് അധ്യാപകരെയും, ഈ വ്യവസായത്തിലെ മധ്യതല, ഉന്നത മാനേജർമാരെയും പരിശീലിപ്പിച്ചെടുക്കുന്ന കോഴ്സ്. അപേക്ഷാഫീസ് 900 രൂപ, പട്ടിക, ഭിന്നശേഷി വിഭാഗക്കാർ 450 രൂപ; സാമ്പത്തികപിന്നാക്കം 700 രൂപ