ഹയർസെക്കൻഡറി പ്രായോഗികപരീക്ഷ പരീക്ഷണങ്ങളുടെ എണ്ണവും സമയവും കുറച്ചു.

കോവിഡ് പശ്ചാത്തലത്തിൽ ഹയർസെക്കൻഡറി പ്രായോഗികപരീക്ഷ ഉദാരമാക്കി. പരീക്ഷണങ്ങളുടെ എണ്ണവും സമയവും കുറച്ചു. 21 വിഷയങ്ങളിലാണ് പ്രായോഗികപരീക്ഷ. ഓരോ വിഷയത്തിലും പരീക്ഷ നടത്തേണ്ട വിധം:

1. ഫിസിക്സ്: പരീക്ഷാസമയം രണ്ടുമണിക്കൂർ. ഒരു വിദ്യാർഥി ഒരു പരീക്ഷണം ചെയ്താൽമതി.

2. കെമിസ്ട്രി: പരീക്ഷാസമയം ഒന്നരമണിക്കൂർ. പിപ്പറ്റ് ഉപയോഗിക്കുന്നതിനുപകരം മെഷറിങ് ജാർ/മാർക്ക്ഡ് ടെസ്റ്റ്യൂബ്/ബ്യൂററ്റ് എന്നിവ ഉപയോഗിച്ച് വോള്യുമെട്രിക് അനാലിസിസ് ചെയ്യണം. സോൾട്ട് അനാലിസിസിനുവേണ്ടി ലായനികൾ കുട്ടികൾ മാറിമാറി ഉപയോഗിക്കേണ്ടതിനാൽ അത് ഒഴിവാക്കി. പകരം, എക്സാമിനർ നിർദേശിക്കുന്ന സോൾട്ടിന്റെ സിസ്റ്റമാറ്റിക് പ്രൊസീജിയർ എഴുതിനൽകണം.

3. ബോട്ടണി: പരീക്ഷാസമയം ഒരു മണിക്കൂർ. മൈക്രോസ്കോപ്പ് ഉപയോഗം ഒഴിവാക്കി. സ്പെസിമെൻ സംബന്ധിച്ച് എക്സാമിനർ നൽകുന്ന സൂചനകളുടെ അടിസ്ഥാനത്തിൽ ഉത്തരം രേഖപ്പെടുത്താം.

4. സുവോളജി: പരീക്ഷാസമയം ഒരു മണിക്കൂർ.

5. മാത്തമാറ്റിക്സ് (സയൻസ് ആൻഡ് കൊമേഴ്സ്): പരീക്ഷാസമയം ഒന്നരമണിക്കൂർ. രണ്ട് പ്രാക്ടിക്കലിനുപകരം ഒരു പ്രാക്ടിക്കൽ ചെയ്താൽമതി.

6. കംപ്യൂട്ടർ സയൻസ്: പരീക്ഷാസമയം രണ്ടുമണിക്കൂർ. രണ്ടു ചോദ്യങ്ങളിൽനിന്ന് ഏതെങ്കിലും ഒരെണ്ണം ചെയ്താൽമതി.

7 കംപ്യൂട്ടർ ആപ്ലിക്കേഷൻ (ഹ്യുമാനിറ്റീസ് ആൻഡ് കൊമേഴ്സ്): പരീക്ഷാസമയം രണ്ടുമണിക്കൂർ. പാർട്ട് എ, പാർട്ട് ബി എന്നിവയിൽനിന്നായി നൽകിയിരിക്കുന്ന രണ്ടുചോദ്യങ്ങളിൽനിന്ന് ഒരെണ്ണം ചെയ്താൽമതി.

8. കംപ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ്: ഒന്നരമണിക്കൂർ

9. ഇലക്ട്രോണിക്സ്: ഒന്നരമണിക്കൂർ.

10. ഇലക്ട്രോണിക് സിസ്റ്റംസ്/ഇലക്ട്രോണിക് സർവീസ് ടെക്നോളജി: രണ്ടുമണിക്കൂർ.

11. കംപ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി/കംപ്യൂട്ടർ ഇൻഫർമേഷൻ ടെക്നോളജി: രണ്ടുമണിക്കൂർ.

12. സ്റ്റാറ്റിസ്റ്റിക്സ്: രണ്ടുമണിക്കൂർ. പാർട്ട് എ, പാർട്ട് ബി എന്നിവയിൽനിന്നായി നൽകിയിരിക്കുന്ന രണ്ടുചോദ്യങ്ങളിൽനിന്ന് ഒരെണ്ണം ചെയ്താൽ മതി.

13. സൈക്കോളജി: വിദ്യാർഥികൾ മറ്റൊരാളെ സബ്ജക്ട് ആക്കാതെ അവരവരുടെ സൈക്കോളജിക്കൽ ക്യാരക്ടറസ്റ്റിക്സ് അനലൈസ് ചെയ്യണം

14. ഹോം സയൻസ്: രണ്ടുമണിക്കൂർ

15. ഗാന്ധിയൻ സ്റ്റഡീസ്: ഒന്നരമണിക്കൂർ. ക്രാഫ്റ്റ്മേക്കിങ്ങും ഡെമോൻസ്ട്രേഷനും രണ്ടായി ചെയ്യുന്നതിനുപകരം ഒന്നായി ചെയ്താൽ മതി.

16. ജിയോളജി: ഒന്നരമണിക്കൂർ. സ്പെസിമെൻ സ്റ്റോണുകൾ ഒരു മേശയിൽ ക്രമീകരിക്കും. കുട്ടികൾ അത് സ്പർശിക്കാതെ തിരിച്ചറിയണം

17. സോഷ്യൽവർക്ക്: ലാബ് ഉപയോഗിച്ചുനടത്തേണ്ട പ്രവർത്തനങ്ങൾ ഇല്ലാത്ത സാഹചര്യത്തിൽ സോഷ്യൽവർക്കിന്റെ പ്രായോഗികപരീക്ഷ പതിവുരീതിയിൽ നടത്തും

18. കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്: ലാബ് ഉപയോഗിച്ചുനടത്തേണ്ട പ്രവർത്തനങ്ങൾ ഇല്ലാത്ത സാഹചര്യത്തിൽ പ്രായോഗികപരീക്ഷ പതിവുരീതിയിൽ

19. ജേണലിസം: ക്യാമറ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ ഒഴിവാക്കി. ഇതിലേക്കുള്ള സ്കോർ മറ്റിനങ്ങളിലേക്ക് വിഭജിച്ച് നൽകും

20. ജ്യോഗ്രഫി: പരീക്ഷാസമയം ഒരുമണിക്കൂർ. കുട്ടികൾ പരസ്പരം കൈമാറി ഉപയോഗിച്ച് ചെയ്യേണ്ട ചോദ്യങ്ങൾ ഒഴിവാക്കും

21. മ്യൂസിക്: ലാബ് ഉപയോഗിച്ചുനടത്തേണ്ട പ്രവർത്തനങ്ങളില്ല്ല. മ്യൂസിക്കിന്റെ പ്രായോഗികപരീക്ഷ അധ്യാപകൻ നിർദേശിക്കുന്ന വിധത്തിൽ ഓൺലൈനായോ നേരിട്ടോ നടത്തും


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)
Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
0002080266