12–ാം ക്ലാസ് ഫലം ജൂലൈ 31നുള്ളിൽ


12–ാം ക്ലാസ് ഫലം ജൂലൈ 31നുള്ളിൽ പ്രസിദ്ധീകരിക്കാൻ വിവിധ സംസ്ഥാന വിദ്യാഭ്യാസ ബോർഡുകൾക്കു സുപ്രീം കോടതി നിർദേശം നൽകി. മൂല്യനിർണയത്തിനുള്ള മാനദണ്ഡങ്ങൾ 10 ദിവസത്തിനുള്ളിൽ നിശ്ചയിക്കണമെന്നും ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി എന്നിവരുടെ ബെഞ്ച് നിർദേശിച്ചിട്ടുണ്ട്. 12–ാം ക്ലാസ് പരീക്ഷയുടെ മൂല്യനിർണയം നടത്താൻ സിബിഎസ്ഇയും സിഐഎസ്‌സിഇയും സമർപ്പിച്ച മാനദണ്ഡത്തിനു സമാനമായ നിലയിൽ വിവിധ ബോർഡുകൾ മാർഗരേഖ തയാറാക്കണം. ഇതിന്റെ അടിസ്ഥാനത്തിൽ അടുത്ത മാസം 31നകം ഫലം പ്രസിദ്ധീകരിക്കണം. രാജ്യത്ത് 6 സംസ്ഥാനങ്ങൾ ഇതിനകം പരീക്ഷ നടത്തി. 18 സംസ്ഥാനങ്ങൾ റദ്ദാക്കി. അസം, പഞ്ചാബ്, ത്രിപുര, ആന്ധ്ര എന്നീ സംസ്ഥാനങ്ങൾ തീരുമാനമെടുത്തിട്ടില്ല. പരീക്ഷയുമായി മുന്നോട്ടു പോകാനുള്ള തീരുമാനത്തിൽ സുപ്രീം കോടതി അതൃപ്തി പ്രകടിപ്പിച്ചതിനു പിന്നാലെ 12–ാം ക്ലാസ് പരീക്ഷ ആന്ധ്രാ സർക്കാർ റദ്ദാക്കി. വിശദാംശങ്ങൾ സമർപ്പിക്കാൻ നിർദേശം നൽകി. വിഷയം ഇന്നു വീണ്ടും പരിഗണിക്കും.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)




Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
0001679309