38 സര്‍വകലാശാലകള്‍ക്ക് ഓണ്‍ലൈന്‍ ഡിഗ്രി കോഴ്സുകള്‍ നടത്താന്‍ യുജിസി അനുമതി


രാജ്യത്തെ 38 സര്‍വകലാശാലകളിലെ ഓണ്‍ലൈന്‍ ഡിഗ്രി കോഴ്സുകള്‍ക്ക് യുജിസി അംഗീകാരം നല്‍കി. ഈ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് യുജിസിയുടെ മുന്‍കൂര്‍ അനുമതി ഇല്ലാതെ തന്നെ പൂര്‍ണതോതിലുള്ള ഓണ്‍ലൈന്‍ കോഴ്സുകള്‍ ആരംഭിക്കാനും അവകാശമുണ്ടാകും. ജാമിയ മില്ലിയ ഇസ്ലാമിയ പോലുള്ള കേന്ദ്ര സര്‍വകലാശാലകള്‍ എഡ്യുക്കേഷന്‍, പബ്ലിക് അഡ്മിനിസ്ട്രേഷന്‍ എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദ കോഴ്സുകള്‍ ഓണ്‍ലൈനായി നല്‍കും. ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി സംസ്‌കൃതത്തില്‍ എംഎയും മിസോറം യൂണിവേഴ്സിറ്റി നാല് ഓണ്‍ലൈന്‍ ഡിഗ്രി കോഴ്സുകളും നല്‍കും. യൂണിവേഴ്സിറ്റി ഓഫ് ജമ്മു എംഎ ഇംഗ്ലിഷ്, എംകോം കോഴ്സുകള്‍ പൂര്‍ണമായും ഓണ്‍ലൈനില്‍ നല്‍കും. സുരക്ഷിതമായി വീടുകളിലിരുന്ന് പഠിക്കാമെന്നതിന് പുറമേ പഠനത്തിന്റെ ചിലവും താരതമ്യേന കുറവുമാണ്. സമൂഹത്തിലെ എല്ലാ മേഖലകളും ഏതാണ്ട് നിശ്ചലമായിരിക്കുന്ന ഈ കാലത്ത് വിദ്യാഭ്യാസം തടസ്സമില്ലാതെ തുടര്‍ന്ന് കൊണ്ടുപോകുന്നതിന്റെ പ്രസക്തി മനസിലാക്കിയാണ് യുജിസിയുടെ തീരുമാനം.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)




Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
0001679240