ആര്യഭട്ട റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്‌സര്‍വേഷണല്‍ സയന്‍സസ്, അസ്‌ട്രോണമിക്കല്‍ ഇന്‍സ്ട്രുമെന്റേഷനിലെ ഇന്റഗ്രേറ്റഡ് എം.ടെക്. - പിഎച്ച്.ഡി. (ടെക്) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.


ഉത്തരാഖണ്ഡ് നൈനിത്താള്‍ ആര്യഭട്ട റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്‌സര്‍വേഷണല്‍ സയന്‍സസ് (എ.ആര്‍.ഐ.ഇ.എസ്.), അസ്‌ട്രോണമിക്കല്‍ ഇന്‍സ്ട്രുമെന്റേഷനിലെ ഇന്റഗ്രേറ്റഡ് എം.ടെക്. - പിഎച്ച്.ഡി. (ടെക്) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. രണ്ടുവര്‍ഷത്തെ എം.ടെക്. പ്രോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് തുടര്‍ന്ന് ഒരു തിരഞ്ഞെടുപ്പുപ്രക്രിയയില്‍ യോഗ്യത നേടുന്നതിനു വിധേയമായി പിഎച്ച്.ഡി.ക്ക് രജിസ്റ്റര്‍ ചെയ്യാം. അപേക്ഷകര്‍ക്ക് ഇലക്ട്രിക്കല്‍/ഇന്‍സ്ട്രുമെന്റേഷന്‍/ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/കംപ്യൂട്ടര്‍ സയന്‍സ്/മെക്കാനിക്കല്‍ ബി.ഇ./ബി.ടെക്.; അല്ലെങ്കില്‍ ഫിസിക്‌സ്/ഇലക്ട്രോണിക് സയന്‍സ്/അപ്ലൈഡ് മാത്തമാറ്റിക്‌സ്/അപ്ലൈസ് ഫിസിക്‌സ് എം.എസ്സി. ബിരുദം വേണം. യോഗ്യതാപരീക്ഷയില്‍ 55 ശതമാനം മാര്‍ക്ക് (പട്ടിക വിഭാഗക്കാര്‍ക്ക് 50 ശതമാനം) മാര്‍ക്ക് വേണം. ജയിച്ചത് 2019-ലോ അതിനുശേഷമോ ആയിരിക്കണം. പ്രായം പരമാവധി 28. സംവരണക്കാര്‍ക്ക് ഇളവുണ്ട്. അപേക്ഷ https://aries.res.in/opportunities/imp വഴി ജൂലായ് നാലുവരെ നല്‍കാം.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)
Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
0002080241