ന്യൂഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്‍ഡ് ബൈലിയറി സയന്‍സസ് എം.എസ്സി. നഴ്സിങ്പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
ന്യൂഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്‍ഡ് ബൈലിയറി സയന്‍സസ് എം.എസ്സി. നഴ്സിങ്പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മെഡിക്കല്‍ സര്‍ജിക്കല്‍ നഴ്സിങ്ങി (ഗാസ്ട്രോ എന്ററോളജി നഴ്സിങ്) ലാണ് പ്രോഗ്രാം ഉള്ളത്. ജൂലായ് 14-ന് നടത്തുന്ന ഒന്നരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രവേശനപരീക്ഷ, അഭിമുഖം എന്നിവ അടിസ്ഥാനമാക്കിയാകും തിരഞ്ഞെടുപ്പ്. അപേക്ഷ www.ilbs.in വഴി ജൂലായ് അഞ്ചിന് വൈകീട്ട് അഞ്ചുവരെ നല്‍കാം (അനൗണ്‍സ്മെന്റ്സ് ലിങ്ക് വഴി)