ഫുഡ്‌ക്രാഫ്‌റ്റ് ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ കേരളത്തിലെ 13 കേന്ദ്രങ്ങളിലേക്ക് ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം.


ഫുഡ്‌ക്രാഫ്‌റ്റ് ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ കേരളത്തിലെ 13 കേന്ദ്രങ്ങളിലേക്ക് ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം. പ്രോസ്പെക്‌ടസ് www.fcikerala. org എന്ന വെബ്സൈറ്റിലുണ്ട്. സംവരണമുണ്ട്. 10–ാം ക്ലാസ് മാർക്ക് അടിസ്‌ഥാനമാക്കിയാണു സിലക്‌ഷൻ. മൂന്നു വർഷ ഹോട്ടൽ മാനേജ്‌മെന്റ് പ്രോഗ്രാമിൽ ചേരാൻ സൗകര്യമില്ലാത്തവർക്ക് 10–ാം ക്ലാസ് ജയിച്ചശേഷം 12 മാസത്തെ ഫുഡ്‌ക്രാഫ്‌റ്റ് കോഴ്സ് വഴി ഈ രംഗത്തേക്കു കടക്കാം. പ്രവേശനവേളയിലും നവംബറിലുമായി രണ്ടു ഗഡുക്കളായി ഫീസ് അടയ്‌ക്കാം. 9 മാസം ക്ലാസ്‌റൂം പഠനവും 3 മാസം പരിശീലനവുമാണ്. മിക്ക ജോലിസ്‌ഥലങ്ങളിലും ഭക്ഷണം, താമസം, യൂണിഫോം എന്നിവ സൗജന്യം.ഹോട്ടൽ മാനേജ്‌മെന്റിലെ ഏതെങ്കിലുമൊരു ശാഖയിൽ മാത്രമാണു പരിശീലനം. ഫുഡ് പ്രൊഡക്‌ഷൻ, ബേക്കറി & കൺഫക്‌ഷനറി, കാനിങ് & ഫുഡ് പ്രിസർവേഷൻ, ഹോട്ടൽ അക്കൊമഡേഷൻ ഓപ്പറേഷൻ, ഫുഡ് & ബവ്റിജ് സർവീസ്, ഫ്രണ്ട് ഓഫിസ് എന്നിവയിലൊന്നു തിരഞ്ഞെടുക്കാം.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)
Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
0002080330